ജക്കാർത്ത: ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുമായി ഇന്ത്യൻ നാവികസേന കപ്പൽ ഐഎൻഎസ് ഐരാവത് ഇന്തോനേഷ്യയിലെത്തി. 300 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി തിരിച്ച കപ്പൽ ഞായറാഴ്‌ചയോടെയാണ് ഇന്തോനേഷ്യയിലെത്തിയത്. ബഹ്‌റിനിലെ ഇന്ത്യൻ എംബസി ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ സാംസ്‌കാരികവും വാണിജ്യപരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചുവരുന്നതായും എംബസിയുടെ ഒരു പ്രസ്‌താവനയിൽ പറയുന്നു.