ജക്കാർത്ത:ഇന്തോനേഷ്യയിൽ 24 മണിക്കൂറിൽ 5,444 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 457,735 ആയി. പുതിയതായി 104 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,037 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 3,010 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 385,094 ആയി.
ഇന്തോനേഷ്യയിൽ 5,444 കൊവിഡ് രോഗികൾ കൂടി - COVID-19 cases
മന്ത്രാലയം അനുസരിച്ച് 3,010 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 385,094 ആയി.
രാജ്യത്തെ 34 പ്രവിശ്യകളിലേക്കും കൊവിഡ് വൈറസ് പടർന്ന് പിടിച്ചിട്ടുണ്ട്. സെൻട്രൽ ജാവയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,362 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജക്കാർത്തയിൽ 1,033, വെസ്റ്റ് ജാവയിൽ 801, ഈസ്റ്റ് കലിമന്തനിൽ 277, ഈസ്റ്റ് ജാവയിൽ 239 എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിലെ കൊവിഡ് കേസുകൾ.
അതേസമയം, ആഗോള തലത്തിൽ കൊവിഡ് ബാധിച്ചവർ 5,30,92,733 ആയി ഉയർന്നു. കൂടാതെ ലോകത്താകെ 12,99,413 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 3,72,13,423 പേർ രോഗമുക്തി നേടി. അമേരിക്കയിൽ മാത്രം 1,08,73,936 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. അതിൽ 2,48,585 പേർ മരണപ്പെട്ടിട്ടുണ്ട്.