ജക്കാർത്ത: രാജ്യത്ത് പുതുതായി 6,058 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്തോനേഷ്യയിലെ ആകെ കൊവിഡ് ബാധിതർ 5,92,900 പിന്നിട്ടു. 24 മണിക്കൂറിൽ 171 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 18,711 ആയി. 24 മണിക്കൂറിൽ 3,948 പേർ കൂടി രോഗമുക്തി നേടി.
ഇന്തോനേഷ്യയിൽ 6058 പേർക്ക് കൂടി കൊവിഡ് - Indonesia reports 6,058 new COVID-19 cases
ഇതുവരെ ഇന്തോനേഷ്യയിൽ 4,87,445 പേരാണ് കൊവിഡ് മുക്തരായത്
ഇന്തോനേഷ്യയിൽ 6058 പേർക്ക് കൂടി കൊവിഡ്
ഇതുവരെ ഇന്തോനേഷ്യയിൽ 487,445 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ 34 പ്രവിശ്യകളിലും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജക്കാർത്തയിൽ 1217 പേർക്കും വെസ്റ്റ് ജാവയിൽ 908 പേർക്കും സെൻട്രൽ ജാവയിൽ 735 പേർക്കും ഈസ്റ്റ് ജാവയിൽ 718 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.