ജക്കാർത്ത: ഇന്തോനേഷ്യയിൽ 5,418 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 527,999 ആയി ഉയർന്നു. 125 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 16,646 ആയി. 4,527 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇന്തോനേഷ്യയിൽ 5,418 പുതിയ കൊവിഡ് ബാധിതർ - ഇന്തോനേഷ്യ കൊവിഡ് മരണം
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 527,999
ഇന്തോനേഷ്യയിൽ 5,418 പുതിയ കൊവിഡ് ബാധിതർ
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 441,983 ആയി. ജക്കാർത്തയിൽ 1,370, സെൻട്രൽ ജാവയിൽ 1,118, ഈസ്റ്റ് ജാവയിൽ 453, വെസ്റ്റ് ജാവയിൽ 367, ബാന്‍റേണിൽ 234 പേർക്കും പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.