കേരളം

kerala

By

Published : Nov 15, 2019, 1:46 AM IST

ETV Bharat / international

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റിക്‌ടർ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് കോട്ടാ ടെർനേറ്റ് മേഖലയില്‍

ഭൂചലനം

ജക്കാർത്ത: ദ്വീപ് രാഷ്‌ട്രമായ ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. കോട്ടാ ടെർനേറ്റ് മേഖലയിലാണ് റിക്‌ടർ സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേതുടർന്ന് ഇന്തോനേഷ്യന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30-തോടെയാണ് ഭൂചലനമുണ്ടായതെന്നും 45.1 കിലോമീറ്റർ വ്യാപ്തിയുണ്ടെന്നും യുഎസ് ജിയോളജിക്കല്‍ സർവേ വിഭാഗം വ്യക്തമാക്കി.

ഭൂകമ്പത്തെ തുടർന്ന് നാശനഷ്‌ട്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യ ഭൂമിയിലെ ഏറ്റവും ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.കഴിഞ്ഞ വര്‍ഷം സുലവേസി ദ്വീപിലെ പാലുവിലുണ്ടായ സുനാമിയിൽ 4,300 ൽ അധികം ആളുകളെ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details