തിംഫു: ഇന്ത്യയുടെ കൊവിഡ് വാക്‌സിനുകൾ പല രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ വെട്‌സോപ് നംഗ്യെൽ. ബുധനാഴ്ച വിദേശ നയതന്ത്ര പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കൊവിഡ് വാക്‌സിനുകൾ പല രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഭൂട്ടാൻ അംബാസഡർ - india's covid vaccines will benefit most countries, says bhutan ambassador
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അത് വേഗത്തിൽ പുറത്തിറക്കാൻ കഴിയുമെന്നും ഭൂട്ടാൻ അംബാസഡർ
ഇന്ത്യയുടെ കൊവിഡ് വാക്‌സിനുകൾ പല രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഭൂട്ടാൻ അംബാസഡർ
ഇന്ത്യയിലെ വാക്‌സിനുകൾ പെട്ടെന്ന് കൊണ്ടു പോകാനും ലഭ്യമാക്കാനും സാധിക്കുന്നതിനാൽ മിക്ക രാജ്യങ്ങൾക്കും ഇതിന്‍റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ വൻതോതിൽ വാക്‌സിൻ ഉൽപാദിപ്പിക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അത് വേഗത്തിൽ പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിനുകൾ ഉല്പാദിപ്പിക്കുന്ന ഭാരത് ബയോടെക്, ബയോളജിക്കൽ ഇ ലിമിറ്റഡ് എന്നിവയും അദ്ദേഹം സന്ദർശിച്ചു.