കാഠ്‌മണ്ഡു:ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നേപ്പാള്‍ സൈന്യത്തിന് നല്‍കി ഇന്ത്യന്‍ ആര്‍മി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും സൈനിക സഹകരണവും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനുകള്‍ സമ്മാനിച്ചിരിക്കുന്നത്. ത്രിഭുവന്‍ വിമാനത്താവളത്തില്‍ എത്തിച്ച വാക്‌സിന്‍ കൈമാറിയതായി നേപ്പാളിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്‌തു.
ഒരു ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നേപ്പാള്‍ സൈന്യത്തിന് നല്‍കി ഇന്ത്യന്‍ ആര്‍മി - കൊവിഡ് വാക്‌സിന്‍
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിനുകള്‍ നേരത്തെ നേപ്പാളിന് അടിയന്തര സഹായമായി ഇന്ത്യ വിതരണം ചെയ്‌തിരുന്നു.
നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിനുകള്‍ നേപ്പാളിന് അടിയന്തര സഹായമായി വിതരണം ചെയ്‌തിരുന്നു. അതേ സമയം ചൈനയും നേപ്പാളിന് കഴിഞ്ഞ ദിവസം 800,000 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. ത്രിഭുവന്‍ വിമാനത്താവളത്തില്‍ വെച്ച് നേപ്പാളിലെ ചൈനീസ് അബാസിഡര്‍ നേപ്പാള്‍ ആരോഗ്യ മന്ത്രി ഹൃദയേഷ് ത്രിപാഠിക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനീസ് നിര്‍മിത വെറോ സെല്‍ വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി നേപ്പാള്‍ ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗം ഫെബ്രുവരി 17ന് അനുമതി നല്‍കിയിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് രാജ്യത്തെ വാക്‌സിന്‍ വിതരണം നേപ്പാള്‍ നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച് 15 വരെ രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി 1.7 മില്ല്യണ്‍ ആളുകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. നേപ്പാളില്‍ ഇതുവരെ 276,839 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 3027 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരിക്കുകയും ചെയ്‌തു.