മാലിദ്വീപുമായി 50 ദശലക്ഷം ഡോളറിന്‍റെ പ്രതിരോധ കരാറിലൊപ്പിട്ട് ഇന്ത്യ
വികസനം, സുരക്ഷാ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ കരാറുകളിലെത്തുമെന്നും എസ്. ജയശങ്കര്‍ അറിയിച്ചു
മാലി: മാലിദ്വീപുമായി വൻ പ്രതിരോധ കരാറിലൊപ്പിട്ട് ഇന്ത്യ. 50 ദശലക്ഷം ഡോളറിന്‍റെ കരാറാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് തയാറാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ മാലി ദ്വീപ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് പ്രഖ്യാപനം നടത്തിയത്. മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീതിയുമായി ജയ്ശങ്കര്‍ കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ എല്ലായ്‌പ്പോഴും മാലിദ്വീപിന്‍റെ വിശ്വസ്ത സുരക്ഷാ പങ്കാളിയാകുമെന്ന് എസ്. ജയ്‌ശങ്കർ ട്വീറ്റ് ചെയ്‌തു. മാലിദ്വീപിന്‍റെ തീരസംരക്ഷണ സേനയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാറിന് രൂപം നല്‍കിയിരിക്കുന്നത്. വികസനം, സുരക്ഷാ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ കരാറുകളിലെത്തുമെന്നും എസ്. ജയ്‌ശങ്കർ അറിയിച്ചു.