പോർട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മിൽ അഞ്ച് പ്രധാന വ്യാപാര കരാറിൽ ഒപ്പുവച്ചു. ആഫ്രിക്കൻ രാജ്യമായുളള ആദ്യ കരാറാണിത്. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്‍റെ മൗറീഷ്യസ് സന്ദർശനത്തിലാണ് കരാറുകൾ ഒപ്പിട്ടത്. മൗറീഷ്യസ് പ്രധാനമന്ത്രിയുമായിട്ടാണ് കരാർ ഒപ്പിട്ടത്. മൗറീഷ്യസുമായി സമഗ്രമായ സാമ്പത്തിക സഹകരണവും പങ്കാളിത്ത ഉടമ്പടിയും (സിഇസിപിഎ) ഏർപ്പെടുത്താൻ ആയത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ജയ്‌ശങ്കർ പറഞ്ഞു. ഒരു ലക്ഷം ഇന്ത്യൻ നിർമിത വാക്സിനുകൾ മൗറീഷ്യസിനു നൽകാനും തീരുമാനമായി.
ഇന്ത്യയും മൗറീഷ്യസും തമ്മിൽ അഞ്ച് പ്രധാന വ്യാപാര കരാറിൽ ഒപ്പുവച്ചു - ഇന്ത്യയും മൗറീഷ്യസും
ഒരു ലക്ഷം ഇന്ത്യൻ നിർമിത വാക്സിനുകൾ മൗറീഷ്യസിനു നൽകാനും തീരുമാനമായി.
ഇന്ത്യയും മൗറീഷ്യസും തമ്മിൽ അഞ്ച് പ്രധാന വ്യാപാര കരാറിൽ ഒപ്പുവച്ചു
"ഈ കരാർ പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ ഒരു ആഫ്രിക്കൻ രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യ കരാറാണിത്. ഇത് നമ്മുടെ കൊവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥകളുടെ പുനരുജ്ജീവനത്തിന് സമയബന്ധിതമായ ഉത്തേജനം നൽകും, കൂടാതെ ഇന്ത്യൻ നിക്ഷേപകരെ മൗറീഷ്യസിൽ ബിസിനസ് ചെയ്യാൻ ഈ കരാർ പ്രാപ്തമാക്കും. കോണ്ടിനെന്‍റൽ ആഫ്രിക്കയിലേക്കുള്ള വ്യാപനം മൗറീഷ്യസ് ആഫ്രിക്കയുടെ കേന്ദ്രമായി ഉയർന്നുവരാൻ സഹായിക്കുന്നു. ”അദ്ദേഹം പറഞ്ഞു.