കേരളം

kerala

ETV Bharat / international

കൊവിഡ് വൈറസിനെതിരെയുള്ള മെഡിക്കൽ വസ്തുക്കള്‍ ഭൂട്ടാനിലേക്ക് അയച്ച് ഇന്ത്യ - Bhutan Health Minister Dechen Wangmo

ഇന്ത്യൻ അംബാസഡർ രുചിര കമ്പോജ് ഭൂട്ടാൻ ആരോഗ്യമന്ത്രി ഡെചെൻ വാങ്‌മോയ്ക്ക് മെഡിക്കൽ സാധനങ്ങൾ കൈമാറി. കൊവിഡ് 19 പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിൽ ഇന്ത്യ തങ്ങളുടെ ഉറ്റസുഹൃത്തായ ഭൂട്ടാന്‍റെ ഒപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

തിംഫു കൊവിഡ് ഹൈഡ്രോക്സിക്ലോറോക്വിൻ മെഡിക്കൽ സാധനങ്ങൾ ഭൂട്ടാനിലേക്ക് അയച്ച് ഇന്ത്യ ഇന്ത്യൻ അംബാസഡർ രുചിര കമ്പോജ് ഭൂട്ടാൻ ആരോഗ്യമന്ത്രി ഡെചെൻ വാങ്‌മോയ് India sends medical supplies to Bhutan COVID-19 Thimphu\ Bhutan Health Minister Dechen Wangmo Indian ambassador Ruchira Kamboj
കൊവിഡ് വൈറസിനെതിരെയുള്ള മെഡിക്കൽ സാധനങ്ങൾ ഭൂട്ടാനിലേക്ക് അയച്ച് ഇന്ത്യ

By

Published : Apr 28, 2020, 5:27 PM IST

തിംഫു (ഭൂട്ടാന്‍): കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ എമർജൻസി ഫണ്ടിന്‍റെ കീഴിലുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ഉൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങൾ ഭൂട്ടാനിലേക്ക് അയച്ച് ഇന്ത്യ. ഇന്ത്യൻ അംബാസഡർ രുചിര കമ്പോജ് ഭൂട്ടാൻ ആരോഗ്യമന്ത്രി ഡെചെൻ വാങ്‌മോയ്ക്ക് മെഡിക്കൽ സാധനങ്ങൾ കൈമാറി. കൊവിഡ് -19 പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിൽ ഇന്ത്യ തങ്ങളുടെ ഉറ്റസുഹൃത്തായ ഭൂട്ടാന്‍റെ ഒപ്പം നിൽക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് അനുസരിച്ചാണ് ഇന്ത്യൻ സർക്കാർ ഭൂട്ടാൻ ആരോഗ്യമന്ത്രിക്ക് മെഡിക്കൽ സാധനങ്ങൾ കൈമാറിയത്. കൊവിഡ് വൈറസ് മുഖേനയുള്ള ആരോഗ്യവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് ഭൂട്ടാന് ​​സാധ്യമായ എല്ലാ പിന്തുണയും ഇന്ത്യ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ഏഴ് കൊവിഡ് കേസുകളാണ് ഭൂട്ടാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details