ന്യൂഡൽഹി:കൊവിഡ് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ആഗോളതലത്തിലാണ് രാജ്യത്തേക്ക് സഹായം എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 105 വെന്‍റിലേറ്ററുകൾ, 7,50,000 മാസ്‌കുകൾ / റെസ്‌പിറേറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വിമാനം ശനിയാഴ്‌ച രാവിലെ കസാക്കിസ്ഥാനിൽ നിന്നും ന്യൂഡൽഹിയിൽ എത്തി. രാജ്യത്തിന് നൽകിയ പിന്തുണയ്‌ക്ക് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി കസാക്കിസ്ഥാന് നന്ദി അറിയിച്ചു. രാജ്യത്തിന് നൽകിയ സഹായം സ്വാഗതം ചെയ്യുന്നുവെന്നും വീണ്ടും സഹകരണം തുടരണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Also Read:ഇന്ത്യയ്ക്ക് വൈദ്യസഹായവുമായി സ്വിറ്റ്സർലൻഡും നെതർലൻഡും