കശ്മീർ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് മോദി - Modi - Trump Meeting
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നം. മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മോദി. കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് ഒന്നിലേറെ തവണ പ്രഖ്യാപനം നടത്തിയിരുന്നു.
![കശ്മീർ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് മോദി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4247621-342-4247621-1566817841141.jpg)
ബിയാറിറ്റ്സ് ; കശ്മീർ വിഷയത്തില്‍ അമേരിക്കൻ ഇടപെടലെന്ന വാദ പ്രതിവാദങ്ങൾക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഫ്രാൻസില്‍ നടക്കുന്ന ജി - 7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ കശ്മീർ വിഷയം ചർച്ചയായെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ്. എന്നാല്‍ കശ്മീർ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് കൂടിക്കാഴ്ചയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നം. മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മോദി. കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് ഒന്നിലേറെ തവണ പ്രഖ്യാപനം നടത്തിയിരുന്നു. മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നം മാത്രമാണെന്ന പ്രഖ്യാപിത ഇന്ത്യൻ നിലപാട് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ആവർത്തിക്കുകയായിരുന്നു.