ബാങ്കോക്ക്: നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുകൂലസാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് മോദി വ്യക്‌തമാക്കി. തായ്‌ലാന്‍റ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി ബാങ്കോക്കില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ലോക ബാങ്ക് പുറത്തിറക്കിയ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ സാഹചര്യം മാറുകയാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പല രാജ്യങ്ങളും പിന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ ഈ നേട്ടം. ജനങ്ങളുടെ ജീവിത നിലവാരം, ഉല്‍പ്പാദനം, വിദേശനിക്ഷേപം, എന്നീ മേഖലകളില്‍ ഇന്ത്യ വളരെയധികം മുന്നിലെത്തിയിരിക്കുന്നു. അതേസമയം അഴിമതിയും, ചുവപ്പുനാടയും രാജ്യത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.