കൊവിഡ് ലോക്ക് ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ നേപ്പാളി കുടിയേറ്റ തൊഴിലാളികളെ തിരിച്ചയച്ചു - നേപ്പാള്‍
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 2257 തൊഴിലാളികളെയാണ് സ്വദേശത്തേക്ക് തിരിച്ചയച്ചത്.
കാഠ്‌മണ്ഡു: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിയ നേപ്പാളി കുടിയേറ്റ തൊഴിലാളികളെ തിരിച്ചയച്ചു. ബസുകളിലാണ് തൊഴിലാളികളെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 2257 തൊഴിലാളികളെയാണ് സ്വദേശത്തേക്ക് തിരിച്ചയച്ചത്. 1299 പേര്‍ നേപ്പാളിലെ ജുലഖട്ടില്‍ നിന്നുള്ളവരും 958 പേര്‍ ബലാക്കോട്ടില്‍ നിന്നും ദര്‍ച്ചുളയില്‍ നിന്നുമുള്ളവരാണ്. ഇന്ത്യയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. നേപ്പാളില്‍ 60 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16 പേര്‍ രോഗവിമുക്തരായി. നാട്ടിലേക്ക് മടങ്ങവെ ഇന്ത്യന്‍ അധികൃതരോട് നന്ദി പറയാനും തൊഴിലാളികള്‍ മറന്നില്ല.