കൊളംബോ:ശ്രീലങ്കൻ വ്യോമസേനയിലെ ആദ്യ പൈലറ്റുമാരായി തെരഞ്ഞെടുക്കപ്പെട്ട എ.ഡി.പി.എൽ ഗുണരത്നെ, ആർ.ടി വീരവർധന എന്നിവര്‍ക്ക് അഭിനന്ദനം അറിയിച്ച് ഇന്ത്യ. ശ്രീലങ്കയ്ക്കും ഒപ്പം ലോക എല്ലായിടത്തുമുള്ള സ്ത്രീകൾക്കും അഭിമാനകരമായ നിമിഷമാണിതെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റ് ട്വീറ്റ് ചെയ്തു. ഫ്ലൈയിങ് ഓഫിസർമാരായി സ്ത്രീകളെ നിയോഗിക്കുന്നത് ശ്രീലങ്കയ്ക്ക് മാത്രമല്ല, ഇന്ത്യയ്ക്കും വലിയ അഭിമാനവും സന്തോഷവുമാണെന്ന് ഹൈക്കമ്മിഷൻ പറഞ്ഞു.
ശ്രീലങ്കൻ സേനയിലെ ആദ്യ വനിത പൈലറ്റുമാര്‍ക്ക് ഇന്ത്യയുടെ അഭിനന്ദനം - കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റ്
2018 ജൂലൈ മുതൽ 2019 ജൂൺ വരെ ഹൈദരാബാദിലെ ഇന്ത്യൻ വ്യോമസേന അക്കാദമിയുടെ 204ആമത് പൈലറ്റ് കോഴ്‌സിലാണ് രണ്ട് ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിച്ചത്.
ശ്രീലങ്കൻ സേനയിലെ ആദ്യ വനിതാ പൈലറ്റുമാര്‍ക്ക് അഭിനന്ദനം അറിയിച്ച് ഇന്ത്യ
2018 ജൂലൈ മുതൽ 2019 ജൂൺ വരെ ഹൈദരാബാദിലെ ഇന്ത്യൻ വ്യോമസേന അക്കാദമിയുടെ 204ആമത് പൈലറ്റ് കോഴ്‌സിലാണ് രണ്ട് ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിച്ചത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്‍റെ ഭാഗമായാണ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്. പ്രതിവർഷം ശ്രീലങ്കൻ സേനയിൽ നിന്നുള്ള 1200ഓളം ഉദ്യോഗസ്ഥർ ഇന്ത്യയിൽ പരിശീലനം നേടുന്നുണ്ട്. ഇവരിൽ 250ഓളം പേർ ശ്രീലങ്കൻ വ്യോമസേനയിൽ നിന്നുള്ളവരാണ്.
Last Updated : Nov 19, 2020, 6:00 AM IST