ഇസ്ലാമാബാദ്: കശ്‌മീരികളെ സഹായിക്കാനോ പിന്തുണ നല്‍കാനോ പാക് അധിനിവേശ-കശ്‌മീര്‍ നിവാസികൾ അതിര്‍ത്തി ലംഘിക്കരുതെന്ന് ഇമ്രാൻ ഖാന്‍റെ മുന്നറിയിപ്പ്. കശ്‌മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി പാക് അധിനിവേശ കശ്‌മീരില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ മുസാഫറാബാദിലേക്ക് മോട്ടോർ സൈക്കിൾ റാലി നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
പാക് അധിനിവേശ കശ്‌മീരികള്‍ അതിര്‍ത്തി ലംഘിക്കരുതെന്ന് ഇമ്രാൻഖാൻ - പാക് അധിനിവേശ കശ്‌മീരികള്‍ അതിര്‍ത്തി ലംഘിക്കരുതെന്ന് ഇമ്രാൻഖാൻ
പാക് അധിനിവേശ കശ്‌മീരില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ മുസാഫറാബാദിലേക്ക് മോട്ടോർ സൈക്കിൾ റാലി നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ജമ്മുകശ്മീർ ലിബറേഷന്‍ ഫ്രണ്ടിന്‍റെ ആഹ്വാനത്തെത്തുടർന്നാണ് പാക് അധിനിവേശ കശ്‌മീരികള്‍ വാഹന റാലി നടത്തിയത്. എന്നാല്‍ ശനിയാഴ്ച ചകോത്തി മേഖലയില്‍ മാർച്ച് അവസാനിപ്പിക്കുമെന്ന് ജെ.കെ.എൽ.എഫ് വക്താവ് ഡോൺ പറഞ്ഞു.