ഇസ്ലാമാബാദ്:ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള പരാമർശത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെതിരെ ആഞ്ഞടിച്ചു. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള പരാമർശം കൂടുതൽ ധ്രുവീകരണവും പാർശ്വവൽക്കരണവും സൃഷ്‌ടിക്കുന്നതാണെന്നും അത് അനിവാര്യമായും സമൂലവൽക്കരണത്തിലേക്ക് നയിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ ക്ലാസ്സിൽ കാണിച്ചതിന് ഈ മാസം ശിരഛേദം ചെയ്യപ്പെട്ട അധ്യാപകനായ സാമുവൽ പാറ്റിക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനിടെ "കാർട്ടൂണുകൾ ഫ്രാൻസ് ഉപേക്ഷിക്കില്ല" എന്ന മക്രോണിന്‍റെ പ്രസ്‌താവനയെ പരാമർശിക്കുകയായിരുന്നു ഖാൻ.
ഇസ്ലാമോഫോബിയ; ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ - ഇസ്ലാമാബാദ്
ഹോളോകോസ്റ്റിൽ ഏർപ്പെടുത്തിയതുപോലെ ഇസ്‌ലാമിനെതിരായ വിദ്വേഷത്തിനും വിലക്കേർപ്പെടുത്തണമെന്നാവശ്യപെട്ട് ഖാൻ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന് കത്തെഴുതി.
![ഇസ്ലാമോഫോബിയ; ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ Imran Khan Samuel Paty Imran slams Macron Prophet Muhammad ഇസ്ലാമോഫോബിയ ഇമ്മാനുവൽ മാക്രോൺ മാക്രോണിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ ഇസ്ലാമാബാദ് സാമുവൽ പാറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9315781-266-9315781-1603701831932.jpg)
മനുഷ്യരെ തമ്മിൽ വിഭജിക്കുന്നതല്ല പകരം അവരെ ഒന്നിപ്പിക്കുന്നതാണ് ഒരു നല്ല നേതാവിന്‍റെ മുഖമുദ്രയെന്നും കൂടുതൽ ധ്രുവീകരണവും പാർശ്വവൽക്കരണവും സൃഷ്ടിക്കുന്നതിനേക്കാൾ തീവ്രവാദികൾക്ക് ഇടം നിഷേധിക്കാൻ കഴിയുമായിരുന്ന സമയമാണിതെന്നും ഖാൻ പറഞ്ഞു. അക്രമങ്ങൾ നടത്തുന്ന തീവ്രവാദികളേക്കാൾ ഇസ്‌ലാമിനെ ആക്രമിച്ച് ഇസ്‌ലാമോഫോബിയയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചത് നിർഭാഗ്യകരമാണെന്നും ഇസ്‌ലാമിനെയും പ്രവാചകനെയും ലക്ഷ്യമിട്ടുള്ള മതനിന്ദാ കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രസിഡന്‍റ് മക്രോൺ തന്‍റെ പൗരന്മാരടക്കം മുസ്‌ലിംകളെ ബോധപൂർവ്വം പ്രകോപിപ്പിക്കുകയാണ് ചെയുന്നതെന്നും ഖാൻ കൂട്ടിചേർത്തു.
ഇസ്‌ലാമിനെ ആക്രമിക്കുന്നതിലൂടെ പ്രസിഡന്‍റ് മാക്രോൺ യൂറോപ്പിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ വികാരത്തെ വേദനിപ്പിക്കുകയാണെന്ന് ഖാൻ പറഞ്ഞു. ലോകം ആഗ്രഹിക്കുന്ന അവസാന കാര്യം കൂടുതൽ ധ്രുവീകരണമാണ്. അജ്ഞതയെ അടിസ്ഥാനമാക്കിയുള്ള പരസ്യ പ്രസ്‌താവനകൾ കൂടുതൽ വിദ്വേഷവും ഇസ്ലാമോഫോബിയയും തീവ്രവാദികൾക്ക് ഇടവും സൃഷ്‌ടിക്കും, ഖാൻ പറഞ്ഞു.ഹോളോകോസ്റ്റിൽ ഏർപ്പെടുത്തിയതുപോലെ ഇസ്‌ലാമിനെതിരായ വിദ്വേഷത്തിനും വിലക്കേർപ്പെടുത്തണമെന്നാവശ്യപെട്ട് ഖാൻ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന് കത്തെഴുതി.