ഇസ്ലാമബാദ്:പാക് അധീന കശ്‌മീരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആർഎസ്എസിനെയും വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രത്യയശാസ്‌ത്രം ഇന്ത്യയ്ക്ക് തന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അവരുടെ പ്രത്യയശാസ്‌ത്രം മുസ്ലിംകളെ മാത്രമല്ല സിഖുകാരെയും ക്രിസ്‌ത്യാനികളെയും പിന്നാക്ക വിഭാഗങ്ങളെയും ലക്ഷ്യം വയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്‍റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. 2019 ഓഗസ്റ്റ് 5 ന് ശേഷം കശ്‌മീരിൽ അതിക്രമങ്ങൾ രൂക്ഷമായതായും അദ്ദേഹം പറഞ്ഞു.
Also Read:84 പലസ്‌തീനികളുടെ വീടുകൾ ഇസ്രയേൽ തകർത്തെന്ന് യുഎൻ