കേരളം

kerala

ETV Bharat / international

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ നടപടികൾക്ക് പിന്തുണയറിയിച്ച് ഐഎംഎഫ് - ഐ‌എം‌എഫ് ഏഷ്യ, പസഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യോങ് റീ

സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കി. ഇന്ത്യയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഐ‌എം‌എഫ് ഏഷ്യ, പസഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യോങ് റീ.

IMF India Response  COVID-19 india's response  International Monetary Fund news  Chang Yong Rhee news  ഇന്ത്യ  ഐഎംഎഫ്  അന്താരാഷ്ട്ര നാണയ നിധി  ഐ‌എം‌എഫ് ഏഷ്യ, പസഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യോങ് റീ  യോങ് റീ
ഐഎംഎഫ്

By

Published : Apr 16, 2020, 9:44 AM IST

വാഷിംഗ്ടൺ: കൊവിഡ് പ്രതിരോധത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി. 2020 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9 ശതമാനമാകുമെന്ന് മുമ്പ് ഐ‌എം‌എഫ് പ്രവചിച്ചിരുന്നു. സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കി. ഇന്ത്യയുടെ സജീവമായ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഐ‌എം‌എഫ് ഏഷ്യ, പസഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ യോങ് റീ പറഞ്ഞു.

ഏഷ്യ-പസഫിക് മേഖലയിൽ കൊവിഡിന്‍റെ ആഘാതം കഠിനമായിരിക്കുമെന്നും 2020 ലെ ഏഷ്യയുടെ വളർച്ച സ്തംഭനാവസ്ഥയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധി (4.7 ശതമാനം), ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി (1.3 ശതമാനം) എന്നിവയിലുടനീളമുള്ള വാർഷിക ശരാശരി വളർച്ചാ നിരക്കിനേക്കാൾ മോശമാണിത്. എന്നാൽ ഏഷ്യയുടെ വളർച്ച മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും റീ കൂട്ടിച്ചേർത്തു. നിയന്ത്രണ നയങ്ങൾ വിജയിച്ചാൽ വളർച്ചയിൽ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് സാമ്പത്തിക വിപണിയുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം, ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ വ്യവസായങ്ങളുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കാനും മണി-മാക്രോ-പ്രുഡൻഷ്യൽ നിയന്ത്രണങ്ങൾ സൗകര്യപ്രദമായി ഉപയോഗിക്കണമെന്ന് രാജ്യങ്ങളോട് അഭ്യർഥിച്ചു.രാജ്യങ്ങൾ ഉഭയകക്ഷി, ബഹുമുഖ സ്വാപ്പ് ലൈനുകളും ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്തണമെന്ന് റീ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details