കേരളം

kerala

ETV Bharat / international

ഇറാനും അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജൻസിയും കൈ കോര്‍ക്കുന്നു - ധാരണയിലെത്തി ഇറാനും ഐഎഇഎയും

ഇറാന്‍റെ ന്യൂക്ലിയർ പ്രോഗ്രാമുമായി ബന്ധപ്പെട്ട്, ഐഎഇഎ രണ്ട് റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവച്ചതിന് ശേഷമാണ് കൂടിക്കാഴ്‌ച.

IAEA and Iran reach agreement to avert nuclear deal crisis  IAEA and Iran reach agreement  nuclear deal crisis  nuclear deal crisis iran news  iran IAEA news  ന്യൂക്ലിയർ പ്രതിസന്ധി  ന്യൂക്ലിയർ പ്രതിസന്ധി വാർത്ത  ധാരണയിലെത്തി ഇറാനും ഐഎഇഎയും  ഇറാന്‍റെ ന്യൂക്ലിയർ പ്രോഗ്രാം
ന്യൂക്ലിയർ പ്രതിസന്ധി; ധാരണയിലെത്തി ഇറാനും ഐഎഇഎയും

By

Published : Sep 13, 2021, 9:40 AM IST

ടെഹ്‌റാൻ:നൂക്ലിയർ പ്രതിസന്ധിയിൽ ധാരണയിലെത്തി ഇറാനും ഐഎഇഎയും. ക്രിയാത്മക ചർച്ചയാണ് നടന്നതെന്ന് അറിയിച്ച ഇരുവരും ഈ മാസം അവസാനം നടക്കുന്ന ജനറൽ കോൺഫറൻസിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കി. ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഡയറക്‌ടർ ജനറൽ റഫേൽ ഗ്രോസി ടെഹ്‌റാനിലെത്തിയാണ് പുതുതായി നിയമിതനായ ഇറാൻ ആറ്റോമിക് എനർജി ഓർഗനേസേഷൻ തലവൻ മുഹമ്മദ് ഇസ്‌ലാമിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

ഇബ്രാഹിം റെയ്‌സി ഭരണകൂടം മുഹമ്മദ് ഇസ്‌ലാമിയെ അറ്റോമിക് എനർജി ഓർഗനേസേഷൻ തലവനായി തെരഞ്ഞെടുത്ത ശേഷം ആദ്യമായാണ് റഫേൽ ഗ്രോസി തെഹ്‌റാനിലെത്തുന്നത്. 2021 ഓഗസ്റ്റ് 29നാണ് ഇറാൻ അറ്റോമിക് എനർജി ഓർഗനേസേഷൻ തലവനായി മുഹമ്മദ് ഇസ്‌ലാമി നിയമിതനായത്.

ഡിസംബറിൽ ഇറാനിയൻ പാർലമെന്‍റ് പാസാക്കിയ നിയമത്തിന് അനുസൃതമായി ഇറാനിൽ സൂക്ഷിക്കുന്ന ഏജൻസിയുടെ നിരീക്ഷണ ക്യാമറകളുടെ മെമ്മറി കാർഡുകൾ മാറ്റിസ്ഥാപിക്കാൻ ഗ്രോസി ഉടൻ തന്നെ ടെഹ്‌റാനിലേക്ക് വീണ്ടും പോകും. ഇറാന്‍റെ ന്യൂക്ലിയർ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഐഎഇഎ രണ്ട് റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്.

ALSO READ:തുടർച്ചയായ ഒൻപതാം ദിവസവും തായ്‌വാനിലേക്ക് യുദ്ധവിമാനം അയച്ച് ചൈന

ABOUT THE AUTHOR

...view details