ടെഗുസിഗൽപ:സെന്‍ട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലൂടെ കടന്ന് പോയ അയോട്ട ചുഴലിക്കാറ്റ് രാജ്യത്തെ 357,339 പേരെ ബാധിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തെ 61,228 പൗരന്മാരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചത്.
അയോട്ട ചുഴലിക്കാറ്റ് ഇതുവരെ ബാധിച്ചത് 357,339 പേരെ - സെന്‍ട്രൽ അമേരിക്ക
കൊടുങ്കാറ്റ് മൂലം എത്ര ആളുകൾ മരിച്ചെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ 61,228 പൗരന്മാരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചത്.
കനത്ത മഴയിൽ 42 നദികളും അരുവികളും കവിഞ്ഞൊഴുകുകയും രണ്ട് പാലങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പട്ടണങ്ങൾ പൂർണമായും തകരുകയും 31 റോഡുകൾക്കും 7,078 വീടുകൾ തകരുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊടുങ്കാറ്റ് മൂലം എത്ര ആളുകൾ മരിച്ചെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ദുരിതാശ്വാസ ഏജൻസികളുടെ പ്രാദേശിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ പ്രദേശത്ത് നവംബർ 15 ന് രാജ്യവ്യാപകമായി റെഡ് അലർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു.