കറാച്ചി:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സ്‌ത്രീകൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ. സ്‌ത്രീകളുടെ മോശമായ വസ്ത്രധാരണ രീതി കൊണ്ടാണ് രാജ്യത്ത് ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതെന്ന മന്ത്രിയുടെ പരാമർശം വന്‍ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇമ്രാൻ ഖാന്‍റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഓഫ് പാകിസ്ഥാൻ (എച്ച്ആർസിപി) പറഞ്ഞു.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ലൈംഗിക അതിക്രമങ്ങളെ നിസാരവത്കരിക്കുന്നത്. ഇത് സമൂഹത്തിൽ സ്‌ത്രീകളെ ഇരകളായും പുരുഷന്മാരെ 'നിസ്സഹായരായ' ആക്രമണകാരികളായും ചിത്രീകരിക്കുന്നു. ഈ കാഴ്ചപ്പാട് അപകടകരമാണ്. ഭരണകക്ഷിയിലെ നിരവധി വനിതാ അംഗങ്ങൾ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ യുക്തിരഹിതമായ രീതിയിൽ ന്യായീകരിച്ചത് നിരാശാജനകമാണെന്ന് എച്ച്ആർസിപി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Also read: കൊവിഡ് കാലത്ത് ലഹരി ഉപയോഗം വർധിച്ചതായി യു.എൻ റിപ്പോർട്ട്