എലിസിഗ്: കിഴക്കൻ തുർക്കിയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. വെള്ളിയാഴ്ച വൈകുന്നേരം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് 40 മണിക്കൂറിനുശേഷം മൂന്ന് മൃതദേഹങ്ങൾ കൂടി നഗര കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി.
അതെസമയം, തകർന്ന കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി - തുർക്കി ഭൂകമ്പം
തകർന്ന കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തുർക്കി ഭൂകമ്പം
നാലായിരത്തോളം പ്രവർത്തകരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ 45 പേരെ രക്ഷിച്ചതായി അധികൃതർ പറയുന്നു. 1,607 പേർക്ക് പരിക്കേറ്റതായും 13 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും സർക്കാർ അടിയന്തര ദുരന്ത നിവാരണ ഏജൻസി (എ.എഫ്.എ.ഡി) അറിയിച്ചു. എലസിഗ് പ്രവിശ്യയിലെ ചെറിയ തടാക പട്ടണമായ സിവ്രിസിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.