ഇസ്ലമാബാദ്: പാകിസ്ഥാനില്‍ യുവാവിനോട് സംസാരിച്ചെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പതിനാറും പതിനെട്ടും പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഖൈബർ-പഖ്‌തുന്‍ഖ്വ പ്രവശ്യയിലെ ഗാരിയോം ഗ്രാമത്തിലാണ് സംഭവം. മെയ് 14ന് ഗ്രാമത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു യുവാവിനോട് സംസാരക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം. എന്നാല്‍ 52 സെക്കന്‍റ് ദൈര്‍ഖ്യമുള്ള വീഡിയോ ഒരു വര്‍ഷം മുമ്പ് എടുത്തതാണെന്ന് പൊലീസ് വ്യക്തമാക്കി.
പാകിസ്ഥാനില്‍ യുവാവിനോട് സംസാരിച്ചതിന് രണ്ട് പെണ്‍കുട്ടികളെ കൊന്നു - Honour killings
മെയ് 14ന് ഗ്രാമത്തിലെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു യുവാവിനോട് സംസാരക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം.
പാകിസ്ഥാനില്‍ യുവാവിനോട് സംസാരിച്ചതിന് രണ്ട് പെണ്‍കുട്ടികളെ കൊന്നു
പാകിസ്ഥാനിലെ ട്രൈബല്‍ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് മറ്റ് യുവാക്കളോട് സംസാരിക്കാനുള്ള അനുവാദമില്ല. നിയമം ലംഘിച്ചെന്നാരോപിച്ചാണ് കൊലപാതകം. കൊലക്കുറ്റത്തിന് ബന്ധുക്കള്‍ക്കെതിരെ കേസെടുത്തതായി റസ്‌മല്‍ പൊലീസ് അറിയിച്ചു. വീഡിയോയിലുള്ള മൂന്നാമത്തെ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളോന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നും പൊലീസ് പറഞ്ഞു.