ഹോങ്കോങ്: പുതുതായി 118 പേര്‍ക്ക് കൂടി ഹോങ്കോങ്ങില്‍ കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 111 പേരുടെ രോഗബാധയുടെ ഉറവിടം അധികൃതര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹോങ്കോങ്ങില്‍ ഇതുവരെ 2250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ മരിച്ചു.
ഹോങ്കോങ്ങില്‍ 118 പേര്‍ക്ക് കൂടി കൊവിഡ് - covid 19
പ്രതിദിനമുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോങ്കോങ്ങില്‍ ഇതുവരെ 2250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
ഹോങ്കോങ് സര്‍ക്കാര്‍ പൊതു സ്ഥലങ്ങളിലും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രായാധിക്യമുള്ളവരോടും, മറ്റ് രോഗങ്ങളുള്ളവരോടും വീട്ടിലിരിക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യഅകലം പാലിക്കണമെന്നും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാലിലധികം ആളുകള്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജിം, അമ്യൂസ്‌മെന്‍റ് പാര്‍ക്കുകള്‍ എന്നിവ അടക്കുകയും റെസ്റ്റോറന്‍റുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.