ഹോങ്കോങ്: ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ മാസങ്ങളായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ വീണ്ടും വെടിയുതിര്‍ത്ത് പൊലീസ്. സായ് വാന്‍ ഹോ ജില്ലയിലാണ് സംഭവം. പതിവുപോലെ പ്രതിഷേധ പ്രകടനങ്ങളുമായി നഗരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. ഫേസ്‌ബുക്കിലൂടെ പ്രക്ഷോഭങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.
മുഖംമൂടി ധരിച്ച ഒരു പ്രക്ഷോഭകാരിയെ പൊലീസ് പിടികൂടി. തുടര്‍ന്ന് ഇയാളുടെ മുഖംമൂടി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ കൂടുതല്‍ സമരക്കാര്‍ പൊലീസിന് സമീപത്തേക്ക് ഓടിയടുത്തു. ഇതിനിടയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. പൊലീസിന് സമീപത്തേക്ക് ഓടിയടുത്ത ഒരാളുടെ നെഞ്ചിലാണ് വെടികൊണ്ടത്. ഇയാളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വെടിയേറ്റുവീണയാളുടെ സമീപത്ത് രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. ഇയാളുടെ കൈകള്‍ പൊലീസ് ബന്ധിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.