വിവാദ ബില്ലിന് അംഗീകാരം; ചൈനീസ് ദേശീയ ഗാനത്തെ അപമാനിക്കുന്നത് കുറ്റകരമാക്കി - ചൈനീസ് ദേശീയ ഗാനം
ഏറെ നാളായി ഹോങ്കോങ്ങിൽ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയ വിവാദ ബില്ലാണ് ഇന്ന് നിയമസഭയിൽ പാസായത്
China
ബീജിംഗ്: ചൈനീസ് ദേശീയഗാനത്തെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ചൈനീസ് നിയമസഭ പാസാക്കി. ഇത് സംബന്ധിച്ച് ഹോങ്കോങ്ങിൽ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. ഇനിമുതൽ ചൈനയുടെ ദേശീയ ഗാനമായ ‘മാര്‍ച്ച് ഓഫ് വളണ്ടിയേഴ്‌സി’നെ ദുരുപയോഗം ചെയ്യുന്നതും അപമാനിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ദേശീയഗാനത്തോട് ഉചിതമായ ആദരവ് കാണിക്കാൻ ഹോങ്കോംഗ് പൗരന്മാർക്ക് നിയമം ആവശ്യമാണെന്ന് ബീജിംഗ് അനുകൂല ഭൂരിപക്ഷം നിയമസഭയിൽ പറഞ്ഞു.