കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു - ജേര്‍ണലിസ്റ്റ്

കൊലപാതകത്തെ അപലപിച്ച് പാകിസ്ഥാന്‍ ദേശീയ അസംബ്ലി (എം‌എൻ‌എ) അംഗം ലാൽ ചന്ദ് മാൽഹി രംഗത്തെത്തി.

Hindu journalist killed in Pakistan  killing of hindu journalist  Ajay Lalvani  journalist killed in pakistan  hindu journalist killed in pakistan Sindh  പാകിസ്താന്‍  കറാച്ചി  ജേര്‍ണലിസ്റ്റ്  ഹിന്ദു ജേര്‍ണലിസ്റ്റ്
പാകിസ്താനില്‍ ഹിന്ദു ജേര്‍ണലിസ്റ്റിനെ വെടിവെച്ചു കൊന്നു

By

Published : Mar 20, 2021, 4:52 PM IST

കറാച്ചി: പാകിസ്ഥാനില്‍ 31കാരനായ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. അജയ് ലാൽവാനി എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് സിന്ധ് പ്രവിശ്യയിലെ ബാർബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ അജ്ഞാതർ കൊന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ബൈക്കുകളിലും കാറിലുമായെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യക്തി വെെരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എന്നാല്‍ തങ്ങളുടെ കുടുംബത്തിന് ആരുമായും പ്രശ്നങ്ങളില്ലെന്ന് മാധ്യമപ്രവർത്തകന്‍റെ അച്ഛന്‍ ദിലീപ് കുമാര്‍ പറഞ്ഞു.

അതേസമയം കൊലപാതകത്തെ അപലപിച്ച് പാകിസ്ഥാന്‍ ദേശീയ അസംബ്ലി (എം‌എൻ‌എ) അംഗം ലാൽ ചന്ദ് മാൽഹി രംഗത്തെത്തി. '' സിന്ധിൽ മാധ്യമ പ്രവർത്തകർക്ക് കൂടുതൽ സുരക്ഷിതത്വമില്ലെന്ന തോന്നൽ ഏറെ ആശങ്കാജനകമാണ്. പുകമറകള്‍ തീര്‍ക്കുന്നതിനപ്പുറം പൊലീസ് മുന്നോട്ടു പോവണം'' അദ്ദേഹം ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details