ഇസ്ലാമാബാദ്: പാകിസ്ഥാനിലെ നവാബ്‌ഷായില്‍ ഹിന്ദു ദമ്പതികളെ ഇസ്ലാമിലേക്ക് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയതായി ആരോപണം. നവാബ്‌ഷായിലെ പുരോഹിതനായ ഹമിദ് ഖ്വദ്രിയാണ് ഇരുവരേയും മതം മാറ്റിയത്. മതം മാറുന്നതിന് ദമ്പതികള്‍ക്ക് പണം നല്‍കിയതായാണ് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തത്.
പാകിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത മത പരിവര്‍ത്തനം - പാകിസ്ഥാന്‍
ഹിന്ദു ദമ്പതികളെ ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയതായി ആരോപണം.
പാകിസ്ഥാനില്‍ വീണ്ടും നിര്‍ബന്ധിത മത പരിവര്‍ത്തനം
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്ദി ഫൗണ്ടേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ വര്‍ഷവും 12നും 28നും ഇടയില്‍ പ്രായമായമുള്ള ആയിരത്തിലധികം പെണ്‍കുട്ടികളാണ് പാകിസ്ഥാനില്‍ കാണാതാവുകയോ, നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാവുകയോ ചെയ്യുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുമെന്ന് പാകിസ്ഥാന്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ദിവസവും നിരവധി അക്രമ സംഭവങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Last Updated : May 16, 2020, 7:33 AM IST