കാബൂൾ:പടിഞ്ഞാറന്‍ അഫ്‌ഗാന്‍ നഗരമായ ഹെറാത്തിൽ ശനിയാഴ്‌ചയുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്). സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഒന്‍പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മിനി ബസിനുനേരെയായിരുന്നു ആക്രമണം.
ഹെറാത്ത് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ് - അഫ്‌ഗാനിസ്ഥാന്‍ ഇന്നത്തെ വാര്‍ത്ത
ശനിയാഴ്‌ച ഹെറാത്തിലൂടെ സഞ്ചരിച്ച മിനി ബസിനുനേരെയാണ് ആക്രമണം നടന്നത്
![ഹെറാത്ത് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ് Islamic State claims responsibility for minibus attack IS claims responsibility for Herat attack ഹെറാത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം ഹെറാത്ത് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ് അഫ്‌ഗാനിസ്ഥാന്‍ ഇന്നത്തെ വാര്‍ത്ത IS Attacks in Afghanistan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14265354-28-14265354-1642989666169.jpg)
ഹെറാത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്
മരിച്ച യാത്രികരില്‍ നാല് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. 2021 ഓഗസ്റ്റിൽ താലിബാന്‍ അഫ്ഗാൻ പിടിച്ചെടുത്തതോടെ ഡസൻ കണക്കിന് ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞയാഴ്‌ച കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ ലാൽപോറയിൽ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് ഒന്‍പത് കുട്ടികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ALSO READ:171 രാജ്യങ്ങളിൽ ഒമിക്രോൺ; ആഗോളതലത്തിൽ ഡെൽറ്റയേക്കാൾ വേഗത്തിൽ വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന
Last Updated : Jan 24, 2022, 8:08 AM IST