ദക്ഷിണ കൊറിയയില്‍ കനത്ത മഴ; ഏഴ് മരണം - heavy rain news
കനത്ത മഴയില്‍ കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായത് സിയോള്‍ നഗരത്തിലാണ്. 360 പേര്‍ ഭവന രഹിതരായി
സിയോള്‍:ദക്ഷിണ കൊറിയയില്‍ തുടരുന്ന കനത്ത മഴയില്‍ ഏഴ് മരണം. ആറ് മരണങ്ങള്‍ ഞായറാഴ്‌ചയും ഒരു മരണം ശനിയാഴ്‌ചയുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മഴക്കെടുതികളെ തുടര്‍ന്ന് കാണാതായ മറ്റ് ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും 360 പേര്‍ ഭവന രഹിതരാവുകയും ചെയ്‌തു. വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പോക്കവുമുണ്ടായി. സിയോള്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായത്. തിങ്കളാഴ്‌ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.