ന്യൂഡൽഹി: ലഷ്കർ ഇ ത്വയ്ബ സ്ഥാപകനും ജമാത്ത് ഉദ് ദാവ മേധാവിയുമായ ഹാഫിസ് സയീദിന്‍റെ മകൻ തൽഹ സയീദിനു നേരെ വധശ്രമം. ശനിയാഴ്ച ലാഹോറിൽ നടന്ന സ്‌ഫോടനത്തിൽ നിസ്സാര പരിക്കുകളോടെയാണ് തൽഹ സയീദ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹാഫിസ് സയീദിന്‍റെ മകനു നേരെ വധശ്രമം - തൽഹ സയീദ്
ആക്രമണത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടമായാണ് പാകിസ്ഥാൻ അധികൃതർ വിശേഷിപ്പിച്ചത്.
ഹാഫിസ് സയീദിന്‍റെ മകനു നേരെ വധശ്രമം
ലാഹോറിലെ മുഹമ്മദ് അലി റോഡിലുള്ള ജാമിയ മസ്ജിദ് അലി-ഒ-മുർതാസയിൽ നടന്ന മതപരമായ ചടങ്ങിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടമായാണ് പാകിസ്ഥാൻ അധികൃതർ വിശേഷിപ്പിച്ചത്. തൽഹ സയീദ് സദസ്സിനെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.