അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - ഐഎസ്
ജോർദാനുമായി അതിർത്തി പങ്കിടുന്ന ദാരാ പ്രവിശ്യയോട് ചേർന്നുള്ള പ്രദേശത്താണ് അക്രമം നടന്നത്
അജ്ഞാത ഗൺമാൻ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി
ദമാസ്‌കസ്: സിറിയയിൽ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജോർദാനുമായി അതിർത്തി പങ്കിടുന്ന ദാരാ പ്രവിശ്യയോട് ചേർന്നുള്ള പ്രദേശത്താണ് അക്രമം നടന്നത്. സിറിയയിലെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ ഉടലെടുത്ത പ്രദേശം കൂടിയാണ് ഇത്. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്ലീപ്പർ സെല്ലുകൾ അടുത്തിടെ ആക്രമണം വർധിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.