ഹൈദരാബാദ്: ലോകത്ത് കോവിഡ് രോഗികൾ 3.27 കോടി കവിഞ്ഞു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,27,58,988 ആയി. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ലോകത്താകെ 9,93,435 പേരാണ് ഇതുവരെ കൊവിഡ് മൂലം മരണമടഞ്ഞത്. ഇതുവരെ 2,41,73,025 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
കൊവിഡ് പിടിമുറുക്കുന്നു; ആഗോള രോഗ ബാധിതർ 3.27 കോടി കവിഞ്ഞു
ലോകത്താകെ 9,93,435 പേരാണ് ഇതുവരെ കൊവിഡ് മൂലം മരണമടഞ്ഞത്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
72,44,184 ലധികം കേസുകൾ രേഖപ്പെടുത്തിയ അമേരിക്കയിൽ ഇളവുകളുടെ ഭാഗമായി റെസ്റ്റോറന്‍റുകൾക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കാൻ ജനങ്ങളെ അനുവദിച്ചു തുടങ്ങി. ബ്രസീലിൽ ഇതുവരെ 4,692,579 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 140,709 പേർ മരിച്ചു. 11 ലക്ഷത്തിലേറെ പേർക്കാണ് റഷ്യയിൽ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. . ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 59,01,571 ആയി. ഔദ്യോഗിക കണക്കനുസരിച്ച് 93,410 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകൾ വർദ്ധിച്ചതോടെ ഇംഗ്ലണ്ടിലെ നിരവധി പ്രദേശങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.