ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.12 കോടി ആയി - കൊവിഡ് 19
ലോകത്താകെ കൊവിഡ് മരണ നിരക്ക് 12.69 ലക്ഷമായി
![ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5.12 കോടി ആയി Global COVID-19 tracker coronavirus count global economy coronavirus ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5,12,43,423 കൊവിഡ് 19 കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9497165-908-9497165-1604991446884.jpg)
ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,12,43,423 ആയി. 12,69,305 പേര്‍ക്കാണ് ഇതുവരെ ലോകത്താകെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന യുഎസില്‍ 1,04,21,956 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,44,448 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. കൊവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെയാണ് പിടിച്ചു കുലുക്കിയത്. ആഗോളതലത്തില്‍ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ഒന്നാകെ മാറ്റാന്‍ കൊവിഡിനായി. നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്‍റെ രണ്ടാം ഘട്ടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇത്തരം രാജ്യങ്ങളില്‍ പ്രാദേശികമായ ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.