ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടിയിലേക്ക് - കൊവിഡ് 19
ലോകത്താകെ ഇതുവരെ 11,71,476 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു.
ഹൈദരാബാദ്: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 4,42,51,983 ആയി. കൊവിഡ് മഹാമാരി മൂലം ആഗോളതലത്തില്‍ ഇതുവരെ 11,71,476 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. 3,24,46,970 പേര്‍ക്ക് ഇതുവരെ രോഗവിമുക്തി നേടി. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന യുഎസില്‍ 90,38,030 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2,32,084 പേര്‍ രാജ്യത്ത് മരിച്ചു. രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയില്‍ ഇതുവരെ 79,90,322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,20,054 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. ആഗോള സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാന്‍ കൊവിഡ് എന്ന മഹാമാരിക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സാധിച്ചത്.