ഹൈദരാബാദ്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,10,50,368 ആയി. ആഗോളതലത്തില്‍ ഇതുവരെ 11,29,741 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,06,32,287 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന യുഎസില്‍ ഇതുവരെ 85,20,307 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 2,26,149 പേരാണ് യുഎസില്‍ മാത്രം മരിച്ചത്.
ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പത്ത് ലക്ഷം കടന്നു - കൊവിഡ് 19
ഇതുവരെ 11,29,741 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,06,32,287 പേര്‍ രോഗമുക്തി നേടി
ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4,10,50,368 ആയി
രണ്ടാം സ്ഥാനത്ത് തുടരുന്നു ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 76,51,107 ആയി. ഉത്സവസീസണായതിനാല്‍ ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലുമുള്ള തിരക്ക് വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂട്ടാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേഖലയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.