കേരളം

kerala

രണ്ട് കോടി 61 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1,85,704 മരണം

By

Published : Sep 3, 2020, 12:50 PM IST

യുഎസിലാണ് ഏറ്റവും കൂടുതല്‍ രോഗികൾ. 6,113,160 പേർക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 1,85,704 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്.

global coronavirus cases  China  WHO  Chinese city of Wuhan  ലോക കൊവിഡ് കണക്ക്  കൊവിഡ് 19 ലോകം  കൊവിഡ് മരണം ലോകം  അമേരിക്ക കൊവിഡ്
ലോകത്ത് രണ്ട് കോടി 61 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 185,704 മരണം

ഹൈദരാബാദ്: ലോകത്ത് 2,61,77,603 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 8,67,347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 18,442,307 പേർ രോഗമുക്തി നേടി. യുഎസിലാണ് ഏറ്റവും കൂടുതല്‍ രോഗികൾ. 6,113,160 പേർക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 1,85,704 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 4,001,422 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,23,899 ആയി. ഇന്ത്യയില്‍ 38,48,968 പേർക്കാണ് രോഗം ബാധിച്ചത്. 67,486 പേർ ഇതുവരെ മരിച്ചു.

ലോകത്ത് രണ്ട് കോടി 61 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 185,704 മരണം

ചൈനയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് പുറത്ത് നിന്നുള്ള 11 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 4634 പേരാണ് ചൈനയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വുഹാൻ നഗരത്തില്‍ മരിച്ചത്. 85,077 കേസുകളാണ് വുഹാനില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ കൊറിയയില്‍ 195 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 20,644 ആയി. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് പ്രതിദിന കണക്ക് 200ന് താഴെയാണ്. ഓഗസ്റ്റ് 14 മുതല്‍ പള്ളികളിലെ സേവനം ആരംഭിച്ചതോടെ സിയോളിലെയും ചുറ്റുമുള്ള ജിയോങ്‌ഗി പ്രവിശ്യയിലെയും ക്ലസ്റ്ററുകളില്‍ കേസുകൾ മൂന്നിരട്ടിയായി ഉയർന്നു. സിയോളിലെ 69 പുതിയ കേസുകളില്‍ 64 എണ്ണം ജിയോങ്ങിലാണ്. മൂന്ന് മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 329 ആയി.

ABOUT THE AUTHOR

...view details