കേരളം

kerala

ETV Bharat / international

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.36 കോടി കടന്നു - കൊവിഡ് കണക്കുകൾ

ആഗോളതലത്തില്‍ 80,28,216 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി.

tracker  Global COVID-19 tracker  China’s economy  anti-virus lockdowns  coronavirus pandemic  Ministry of Health and Prevention  coronavirus cases  ആഗോളതലം  കൊവിഡ് കണക്കുകൾ  കൊവിഡ് വാര്‍ത്ത
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.36 കോടി കടന്നു

By

Published : Jul 16, 2020, 11:38 AM IST

ഹൈദരാബാദ്:ലോകത്താകമാനം കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,36,81,365 ആയി. മഹാമാരിയില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,86,128 കടന്നു. അതേസമയം 80,28,216 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി. ചൈനയില്‍ ബുധനാഴ്‌ച 26 പേര്‍ കൂടി രോഗമുക്തി നേടിയെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. രാജ്യത്ത് 259 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ കമ്മിഷൻ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.36 കോടി കടന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) 275 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകൾ 55,848 ആയി. രോഗം സ്ഥിരീകരിച്ച വിദേശ പൗരൻമാര്‍ക്കുൾപ്പെടെ എല്ലാവര്‍ക്കും വൈദ്യഹായം നല്‍കുന്നുണ്ടെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശില്‍ 3,533 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 193,590 ആയി ഉയര്‍ന്നു. 2,457 പേരാണ് ബംഗ്ലാദേശില്‍ മരണത്തിന് കീഴടങ്ങിയത്. ദക്ഷിണ കൊറിയയിൽ 61 പുതിയ കേസുകൾ ഉൾപ്പെടെ ആകെ കൊവിഡ് കേസുകൾ 13,612 ആയി. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ ഭൂരിഭാഗം പേരും വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 291 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details