ആഗോളതലത്തിൽ കൊവിഡ് ബാധിതര്‍ 1.32 കോടി കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 37 കൊവിഡ് മരണങ്ങൾ റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ റിപ്പോർട്ട് ചെയ്തു
കൊവിഡ്
ഹൈദരാബാദ്: ആഗോളതലത്തില്‍ 1,32,29,300ൽ അധികം ആളുകളെ കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 5,74,977 ൽ അധികം ആളുകൾ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 76,91,422 ൽ അധികം ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പുതിയ കൊവിഡ് മരണങ്ങൾ റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ റിപ്പോർട്ട് ചെയ്തു. മോസ്കോയിൽ കൊവിഡ് ബാധിച്ച് മൊത്തം 4205 പേർ മരിച്ചതായാണ് കണക്ക്. റഷ്യയിൽ 7,33,500 കൊവിഡ് കേസുകളുണ്ട്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 11,000 കടന്നു.
Last Updated : Jul 14, 2020, 11:07 AM IST