ഹൈദരാബാദ്:ആഗോളതലത്തിൽ ഇതുവരെ 89,13,524 പേർക്ക് കൊവിഡ് ബാധിക്കുകയും 4,66,684 ൽ അധികം ആളുകൾ കൊവിഡ് ബാാധിച്ച് മരിക്കുകയും ചെയ്തു. 47,37,951 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ദക്ഷിണ കൊറിയയിൽ പുതിയ 48 കൊവിഡ് കേസുകളാണ് കഴിഞ്ഞ മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്ത 48 കേസുകളിൽ 24 കേസുകളും ജനസാന്ദ്രതയുള്ള സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്ത് നിന്നാണ്.
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 89 ലക്ഷം കവിഞ്ഞു - ആഗോളതലത്തിൽ കൊവിഡ്
ദക്ഷിണ കൊറിയയിൽ പുതിയ 48 കൊവിഡ് കേസുകളാണ് കഴിഞ്ഞ മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 89,13,524 ആയി
മറ്റ് കേസുകൾ കേന്ദ്ര നഗരമായ ഡാജിയോണിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. പൊതു ഇടങ്ങിൽ സാമൂഹീക അകലം പാലിക്കുന്നതിൽ ഉണ്ടായ അലംഭാവമാണ് കൊവിഡ് കേസുകൾ കൂടാൻ കാരണമെന്ന് അധികൃതർ പറയുന്നു. രാത്രി കാല കൂട്ടായ്മ കേന്ദ്രങ്ങൾ, ഇ-കൊമേഴ്‌സ് തൊഴിലാളികൾ, ആരാധാനാലയങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് ആരോഗ്യ അധികൃതർ കണ്ടെത്തിയിരിക്കുന്നത്.