കേരളം

kerala

ETV Bharat / international

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്

ഇതുവരെ 40,19,469 ൽ അധികം ആളുകൾ രോഗമുക്തരായി

Global COVID-19 tracker coronavirus pandemic coronavirus-related death toll British Department of Health and Social Care Korea Centers for Disease Control and Prevention ലോകത്ത് കൊവിഡ്‌ ആഗോളതലത്തിൽ കൊവിഡ്‌ *
Tracker

By

Published : Jun 14, 2020, 11:21 AM IST

ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ്‌ മാഹാമാരി 78,55,400 ൽ അധികം ആളുകളെ ബാധിക്കുകയും 4,31,728 പേർ
രോഗത്തിന് കീഴടങ്ങുകയും ചെയ്തു. ഇതുവരെ 40,19,469 ൽ അധികം ആളുകൾക്ക് രോഗമുക്തി ലഭിച്ചു. കഴിഞ്ഞ ദിവസം പുതിയ 181 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടനിൽ ആകെ മരണസംഖ്യ 41,662 ആയി. പ്രധാനമായും ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായ സിയോൾ ഉൾപ്പെടെയുള്ള ദക്ഷിണ കൊറിയ മേഖലകളിൽ പുതിയ 34 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തെ 51 ദശലക്ഷം ജനങ്ങളിൽ പകുതിയും താമസിക്കുന്നത് സിയോൾ മേഖലയിലാണ്. ദക്ഷിണ കൊറിയയിൽ ഇതുവരെ 12,085 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 10,718 പേർ സുഖം പ്രാപിച്ചു. നിലവിൽ 1,090 പേരാണ് ചികിത്സയിലുള്ളത്. 277 പേർക്ക് ഇതിനോടകം ജീവഹാനി സംഭവിച്ചു.

ABOUT THE AUTHOR

...view details