ലോകത്തെ കൊവിഡ് രോഗികൾ 70 ലക്ഷം കടന്നു - ന്യൂഡിലാന്റ്
കൊവിഡിനെ പൂർണമായും ഉന്മൂലനം ചെയ്ത രാജ്യമായി ന്യൂസിലന്‍റ്. കഴിഞ്ഞ 17 ദിവസമായി ഇവിടെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70,81,811ആയി. 4,05,074 പേര്‍ മരിച്ചു. 34,55,104 പേർ രോഗ മുക്തരായി. അവസാന രോഗിയും ആശുപത്രി വിട്ടതോടെ കൊവിഡിനെ പൂർണമായും ഉന്മൂലനം ചെയ്ത രാജ്യമായി ന്യൂസിലന്‍റ്. കഴിഞ്ഞ 17 ദിവസമായി ഇവിടെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ രോഗികൾ ഉണ്ടാകാതാരിക്കാൻ എല്ലാ അതിർത്തികളും ന്യൂഡിലന്‍റ് സർക്കാർ അടച്ചു. കൊവിഡ് റിപ്പോർട്ട് ചെയ്ത തുടക്കത്തിൽ തന്നെ പ്രധാനമന്ത്രി ജസീന്ദ ആർഡന്‍ കർശന ലോക്ക് ഡൗൺ ഏർപ്പെടുത്തിയതാണ് നിർണായകമായതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.