ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,03,372ലധികം ആളുകളാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45,25,420 ആയി. ലോകത്ത് ഇതുവരെ 17,03,808ൽ അധികം ആളുകൾ രോഗമുക്തരായി.
ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു - ചൈന കൊവിഡ്
മെക്‌സിക്കോയിൽ കഴിഞ്ഞ ദിവസം 2,409 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000ത്തിലധികം കേസുകൾ സ്ഥിരീകരിക്കുന്നത്.
ചൈനയില്‍ ഒരു മാസമായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഏപ്രിൽ 14നാണ് അവസാനമായി രാജ്യത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം ദേശീയ ആരോഗ്യ കമ്മിഷൻ വെള്ളിയാഴ്‌ച നാല് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. 91 പേരാണ് ചൈനയില്‍ ചികിത്സയിലുള്ളത്. 623 പേര്‍ നിരീക്ഷണത്തിലുണ്ട്. 82,933 പോസിറ്റീവ് കേസുകളും 4,633 കൊവിഡ് മരണവുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.
മെക്‌സിക്കോയിൽ കഴിഞ്ഞ ദിവസം 2,409 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം 2,000ത്തിലധികം കേസുകൾ സ്ഥിരീകരിക്കുന്നത്. രോഗ വ്യാപനത്തിന്‍റെ ഏറ്റവും പ്രയാസകരമായ നിമിഷത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു.