കേരളം

kerala

ETV Bharat / international

184.5 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്കയില്‍.

Global Covid-19 caseload  global Covid case  Johns Hopkins University study  Covid death toll  Covid vaccine doses  Covid vaccinations  world's highest number of Covid case  CSSE covid report  ആഗോള കൊവിഡ് ബാധിതർ  ആഗോള കൊവിഡ് കണക്ക്  കൊവിഡ് 19  Covid 19  കൊവിഡ് വാക്സിൻ  കൊവിഡ് മരണ നിരക്ക്
184.5 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ

By

Published : Jul 7, 2021, 12:09 PM IST

വാഷിങ്ടൺ: ആഗോള കൊവിഡ് ബാധിതരുടെ എണ്ണം 184.5 മില്യൺ കടന്നു. 3.99 മില്യണ്‍ ആണ് കൊവിഡ് മരണ സംഖ്യ. ഇതുവരെ ആഗോള തലത്തിൽ 184,536,711 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 3,991,598 പേർ രോഗം ബാധിച്ച് മരിച്ചെന്നും സെന്‍റര്‍ ഫോര്‍ സിസ്റ്റംസ് സയൻസ് ആന്‍റ് എൻജിനിയറിങ് അറിയിച്ചു.

അമേരിക്കയിലാണ് കൂടുതൽ കൊവിഡ് കേസുകളും കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. യുഎസില്‍ ഇതുവരെ 33,746,275 പേരാണ് കൊവിഡ് ബാധിതരായത്. 605,903 പേർ രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് കേസുകളിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യയിൽ ഇതുവരെ 30,619,932 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രസീൽ, ഫ്രാൻസ്, തുർക്കി, റഷ്യ, യുകെ, ഇറ്റലി, അർജന്‍റീന, ജർമനി, സ്‌പെയിൻ, കൊളംബോ എന്നീ രാജ്യങ്ങളിൽ മൂന്ന് മില്യണിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മരണ നിരക്കിൽ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. ഇവിടെ 526,892 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Also Read: India’s COVID-19 case: മരണം ആയിരത്തില്‍ താഴെ മാത്രം; രോഗമുക്തര്‍ കൂടുതല്‍

ABOUT THE AUTHOR

...view details