മേരിലാൻഡ്: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 52 ദശലക്ഷം കടന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 50 ദശലക്ഷം പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച്ചത്തെ കണക്ക് പ്രകാരം 51,817,846ആണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. 1,278,086 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. അമേരിക്കയിൽ ഇതുവരെ 10,313,369 കേസുകളും 240,265 മരണങ്ങളും രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മാർച്ച് 11നാണ് കൊവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്.
52 ദശലക്ഷം കടന്ന് ലോകത്തെ കൊവിഡ് രോഗികള്‍ - കൊവിഡ് രോഗം
ബുധനാഴ്ച്ചത്തെ കണക്ക് പ്രകാരം 51,817,846ആണ് ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം. 1,278,086 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെങ്കിലും കടുത്ത നിയന്ത്രണങ്ങളിലൂടെ രാജ്യം മഹാമാരിയെ മറികടന്നു. ഗള്‍ഫ് നാടുകളിലടക്കം രോഗത്തിന്‍റെ വ്യാപ്തി കുറയുന്നു എന്ന ശുഭസൂചനകളാണ് പുറത്ത് വരുന്നത്. എന്നാല്‍ രോഗത്തിന്‍റെ രണ്ടാം വരവിനുള്ള സാധ്യതകളും ശാസത്രലോകം തള്ളികളയുന്നില്ല. അതിനിടെ കൊവിഡ് പ്രതിരോധ മരുന്ന് കണ്ട് പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്‍റെ പല കോണുകളിലും നടക്കുന്നുണ്ട്.