ക്യാൻബറ: ഓസ്‌ട്രേലിയൻ തുറമുഖമായ ഫ്രീമാന്‍റിൽ നിന്ന് പുറപ്പെട്ട ജർമൻ ക്രൂയിസ് കപ്പലിലെ ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏകദേശം മൂന്നാഴ്‌ചയായി കപ്പൽ ഓസ്‌ട്രേലിയൻ തുറമുഖത്ത് എത്തിയിട്ട്. പശ്ചിമ ഓസ്‌ട്രേലിയയിലെ 541 കൊവിഡ് 19 കേസുകളിൽ 79ഉം ജർമൻ ലൈനറിൽ നിന്നാണ്. 42കാരനായ ഫിലിപ്പൈൻ ക്രൂ അംഗം ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തന്നെ രോഗം ബാധിച്ച് മരിച്ചു. മിക്ക ആളുകളിലും കൊവിഡ് 19ന്‍റെ ലക്ഷണങ്ങളായ പനി, ചുമ കണ്ടുവന്നിരുന്നു. പ്രായമായ ആളുകളിലാണ് രോഗ ലക്ഷണം കൂടുതലായി കണ്ട് വരുന്നതെന്ന് അധികൃതർ പറഞ്ഞു.
ജർമൻ ക്രൂയിസ് കപ്പൽ മൂന്ന് ആഴ്ചക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് പുറപ്പെടും - ഫ്രീമാന്‍റ്
പശ്ചിമ ഓസ്‌ട്രേലിയയിലെ 541 കൊവിഡ് 19 കേസുകളിൽ 79ഉം ജർമ്മൻ ലൈനറിൽ നിന്നാണ്. 42കാരനായ ഫിലിപ്പൈൻ ക്രൂ അംഗം ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തന്നെ മരിച്ചു.
ജർമ്മൻ ക്രൂയിസ് കപ്പൽ മൂന്ന് ആഴ്ചക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് പുറപ്പെടും
കൊവിഡ് 19 പരിശോധിക്കാനായി 60 ഓളം ക്രൂ അംഗങ്ങളെ സെൻട്രൽ പെർത്തിലെ ഹോട്ടലിൽ എത്തിച്ചു. കപ്പലിലെ വിദേശ യാത്രക്കാരിൽ ഭൂരിഭാഗവും ആളുകളെയും ചാർട്ടർ വിമാനങ്ങളിൽ യൂറോപ്പിലേക്ക് കൊണ്ടുപോയെങ്കിലും നൂറുകണക്കിന് ജോലിക്കാർ കപ്പലിൽ തന്നെ ഉണ്ടായിരുന്നു. ഇതുവരെ 6,539 കൊവിഡ് 19 കേസുകളും 67 മരണങ്ങളുമാണ് ഓസ്‌ട്രേലിയയിൽ സ്ഥിരീകരിച്ചത്.