കേരളം

kerala

ETV Bharat / international

ഗസയില്‍ പോരാട്ടം രൂക്ഷം: ഇസ്രയേല്‍ സൈന്യം വെടിവെയ്പ് നടത്തി - പ്രക്ഷോഭം

പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഗസയില്‍ പോരാട്ടം രൂക്ഷം

By

Published : Feb 11, 2019, 11:46 AM IST

സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാതെ പശ്ചിമേഷ്യ. ഗസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന്‍ പ്രക്ഷോഭകരെത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം വെടിവെയ്പ് നടത്തി.

പലസ്തീന്‍ പ്രക്ഷോഭകര്‍ വീണ്ടും അതിര്‍ത്തിയില്‍ എത്തിയതിനെ തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷം തുടര്‍ന്നതോടെ ഇസ്രയേല്‍ സൈന്യം വെടിവെയ്പ് നടത്തുകയായിരുന്നു. വെടിവെയ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇസ്രയേലിന്‍റെ ഭാഗമായ പ്രദേശത്തുള്ള തങ്ങളുടെ വീടുകളിലേക്ക് തിരികെവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ പ്രക്ഷോഭം നടത്തുന്നത്. 2018 മാര്‍ച്ച് 30 ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതുവരെ 250 ലേറെ പേരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details