കേരളം

kerala

ETV Bharat / international

സ്വവർഗ വിവാഹം നിയമപരമാക്കുക , ജപ്പാനിൽ 13 ദമ്പതികൾ കോടതിയിൽ - ജപ്പാൻ

വിവാഹിതരാണെങ്കിലും നിയമത്തിനു മുന്നിൽ സ്വവർഗ ദമ്പതികൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ജപ്പാനും മറ്റ് രാജ്യങ്ങളെ മാതൃകയാക്കി സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ജപ്പാനിലെ പ്രതിഷേധം

By

Published : Feb 14, 2019, 11:40 AM IST

സ്വവർഗ വിവാഹം നിരസിച്ച സർക്കാർ നടപടിക്കെതിരെ ജപ്പാനിൽ പതിമൂന്ന് സ്വവർഗ ദമ്പതികൾ കേസ് ഫയൽ ചെയ്തു. ഭരണഘടന അനുശാസിക്കുന്ന തുല്യതയെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്. 'എല്ലാ ജപ്പാൻകാർക്കും വിവാഹം' എന്ന ബാനർ ഉയർത്തി ആറ് സ്വവർഗ്ഗ പങ്കാളികൾ ടോക്യോ ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തു. സമാന രീതിയിൽ മൂന്ന് പേർ ഒസാകയിലും ഒരാൾ നയോഗയിലും മൂന്ന് പേർ സപ്പോറോയിലും ഇത്തരത്തിൽ കേസ് നൽകിയിട്ടുണ്ട്.

ജപ്പാനിലെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന് ഈ യുദ്ധത്തിൽ പോരാടുമെന്ന് സ്വവർഗ്ഗ ദമ്പതികളായ പ്ലെയിൻറ്റിഫ് കെഞ്ചി ഐബയും അദ്ദേഹത്തിന്‍റെ പങ്കാളിയായ കെൻ കൊസുമിയും പറഞ്ഞു. 2013 ലാണ് ഇവർ വിവാഹിതരായതെങ്കിലും നിയമത്തിനു മുന്നിൽ ഇവർ ഇപ്പോഴും സുഹൃത്തുക്കളാണ് . ജപ്പാനും മറ്റ് രാജ്യങ്ങളെ മാതൃകയാക്കി സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാണ് ഇവരുടെ ആവശ്യം അതിനായാണ് കേസ് നൽകിയതെന്നും ഇവർ പറയുന്നു.

"ഇപ്പോൾ ഞങ്ങൾ ഇരുവരും ആരോഗ്യവാന്മാരാണ് ,ജോലി ചെയ്യാൻ കഴിയുന്നുണ്ട്, പക്ഷേ ഞങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് അപകടം ഉണ്ടാകുകയോ അല്ലെങ്കിൽ അസുഖം വരികയോ ചെയ്താൽ , ചികിത്സാ ആവശ്യങ്ങൾക്കായി ഞങ്ങളെ ബന്ധുവായി അംഗീകരിക്കില്ലെന്നും പരസ്പരം അവകാശിയായിരിക്കാനോ അനുവദിക്കാറില്ലെന്നും" കൊസുമി പറഞ്ഞു

സ്വവർഗ പങ്കാളികൾക്ക് എളുപ്പത്തിൽ വീടുകൾ ലഭിക്കുന്നതിനായി ജപ്പാനിലെ പത്ത് മുൻസിപ്പാലിറ്റികൾ പാർട്ടണർഷിപ് ഓർഡിനൻസ് കൊണ്ടുവന്നിട്ടുണ്ട്, ഇതല്ലാതെ ഇവർക്ക് നിയമപരമായി യാതൊരു സഹായങ്ങളും ലഭിക്കുന്നില്ല. സമൂഹത്തിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന മുൻവിധികളെ ഭയന്ന് ഭൂരിഭാഗം പേരും അവരുടെ ലൈംഗികത മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ലിംഗ നിർദ്ദിഷ്ഠ സമൂഹത്തിൽ ട്രാൻസ്ജെൻഡറുകളും ഇത്തരത്തിൽ വിവേചനങ്ങൾ നേരിടുന്നുണ്ട്. കൂടാതെ കഴിഞ്ഞമാസം വന്ന സുപ്രീംകോടതി വിധി പ്രകാരം ഔദ്യോഗിക രേഖകളിൽ ലിംഗംമാറ്റം രേഖപ്പെടുത്തുന്നതിന് മുമ്പ് ട്രാൻസ്ജെൻഡേഴ്സ് വന്ധ്യംകരണം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details