വടക്കൻ ചൈനയിലെ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് പേർ മരിച്ചു - കൽക്കരി ഖനിയിൽ സ്ഫോടനം
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ലുവാൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സ്‌ഫോടനം ഉണ്ടായത്
വടക്കൻ ചൈന
ഷാൻക്‌സി: വടക്കൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ലുവാൻ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം അവസാനിച്ചു. സ്‌ഫോടനത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണ്. ഖനിയുടെ വാർഷിക ഉൽപാദന ശേഷി 1.2 ദശലക്ഷം ടൺ ആണ്.